ചെങ്കുത്തായ
മലയടിവാരത്തെ വെല്ലുന്ന റോഡുകള്‍ .ഇപ്പോഴും ഇതൊക്കെ
നിലനില്‍ക്കുന്നുണ്ടോ? പണ്ടിതൊക്കെ എത്ര അനായാസം ഓടിക്കയറിയതാണ്.ഇന്ന്
കയറാനും ഇറങ്ങാനും കഷ്ട്ടമുണ്ടായിട്ടല്ല, മനസ്സ് അതിന്നു
അനുവദിക്കുന്നില്ല എങ്കിലും മുന്നോട്ടുള്ള യാത്രയില്‍ ലക്ഷ്യമുണ്ടോ
ഇല്ലയോ എന്നുള്ള ആകുലത. ബസ്സില്‍ പോയിട്ടുണ്ടെങ്കില്‍ അങ്ങ്
വീടെത്തിയിട്ടുണ്ടാകുമായിരുന്നു . പക്ഷെ എന്തോ
തോന്നിയില്ല. ആശങ്കകള്‍ക്ക് അല്‍പ്പം ദൈര്‍ഘ്യം കൊടുക്കാമെന്നു വച്ചു .
ഊടുവഴികള്‍ താണ്ടി പ്പോകുമ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകുമ്പോള്‍ എന്തോ
ഒരു നിര്‍വൃതി.
എന്നും ഊടുവഴികള്‍ താണ്ടിയെ നടന്നിട്ടുള്ളൂ
അതും ആവാം. എന്തോ, ഈശ്വരന്‍ എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഓഹ് എനിക്ക്
ഇപ്പൊ ഈശ്വരനുണ്ടോ? വിശ്വാസികളുടെയും അവിശ്വാസികളുടെയും ഇടയില്‍ കിടന്നു
ഞാനിന്നൊരു യുക്തിവാദി ആയി മാറിയത് മിച്ചം. ഓര്‍മ്മകള്‍ അയവിറക്കി നടന്നു
നടന്നു വയല്‍ വഴിയില്‍ എത്തിയത് അറിഞ്ഞില്ല. എല്ലാം പഴയപടി
തന്നെ. ഇവിടെയൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.ഒത്തിരി വീടുകള്‍
വന്നിട്ടുണ്ട് , പഴയ വീടിനു പകരം പുതിയ കുറെ വീടുകളും ഇതൊക്കെ മാത്രം.
വയലിന്റെ നടുവില്‍ എത്തിയപ്പോഴാണ് ,പണ്ടിതുവഴി പോകുമ്പോള്‍ ഇസ്മയില്‍
രജിതയോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത്. "ഇഷ്ട്ടമാണ്
പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും സമ്മതമില്ലാതെ "എന്ന് . അന്ന്
ബാലചന്ദ്രമേനോന്റെ "ഇഷ്ട്ടമാണ് പക്ഷെ " എന്ന സിനിമ പുറത്തിറങ്ങിയ
കാലമായിരുന്നു. എല്ലാവരുടെയും നാവില്‍ അന്ന് ആ വാക്കേ ഉണ്ടായിരുന്നുള്ളൂ .
അന്ന് ഒരുപാട് രണ്ടു പേരെയും കളിയാക്കിയിട്ടുണ്ട്. അത് അവന്റെ ഉമ്മയോട്
പറയാതിരിക്കാന്‍ കുറച്ചൊന്നുമല്ല അവനെന്നെ സഹായിച്ചത് . എല്ലാവരും ഇന്ന്
കുടുംബത്തോടൊപ്പം ആകും. അതോ അതില്‍ ആരെങ്കിലും ....?നീണ്ട പതിന്നാല് വര്ഷം
ഒന്നും അറിയാന്‍ കഴിയാത്ത, ഒന്നും അറിയേണ്ടാത്ത എപ്പോഴോ ചെയ്തു പോയ
ഒരു തെറ്റിന്റെ ശിക്ഷ , അതും തെറ്റാണെന്ന് അറിയാതെ, ഓര്‍ക്കാന്‍ പോലും
ഇഷ്ട്ടപ്പെടാത്ത ഒരു ഏട്. എന്റെ അമ്മയെ എനിക്ക് എന്നെന്നേക്കുമായി
നഷ്ട്ടപ്പെടുത്തിയ ആ കറുത്ത രാത്രിയെ.
മധുവല്ലേ?പെട്ടെന്നു ഒരു പരിചിത ശബ്ദം.
അതെ, സംശയം കലര്‍ന്ന മറുപടിയില്‍ നീ? അതേടാ ഞാന്‍ പ്രസാദ് മറന്നോ
നീ , ഞാന്‍ എല്ലാം അറിഞ്ഞിരുന്നു . അന്നൊരു പാട് സങ്കടപ്പെട്ടിരുന്നു
നിനക്കതിനോന്നും കഴിയില്ലാന്നും എനിക്കറിയാരുന്നു. അമ്മയുടെ
ഓമനക്കുട്ടനല്ലേ? ടീച്ചരുറെ വിവരം അറിഞ്ഞുവോ നീയ്, നിന്നെ
അറിയിക്കാഞ്ഞതാണ് . എങ്കിലും നീ അറിഞ്ഞുകാണുമെന്നു
എനിക്കറിയാരുന്നു. അവസാന നാളുകളില്‍ നിന്നെയൊന്നു കാണണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു ,ചിതക്ക് നീ തന്നെ തീ
കൊളുത്തണമെന്നൊക്കെ അന്നേ പറഞ്ഞു ഏല്‍പ്പിച്ചതാണ് . പക്ഷെ നിന്നെയൊന്നു കാട്ടാന്‍ പോലും അവര്‍ വിട്ടില്ല
പ്രസാദ് പറഞ്ഞതൊക്കെ കേട്ടിരിക്ക്യ എന്നല്ലാതെ ഒരക്ഷരം തിരിച്ചു പറയാന്‍ പറ്റുന്നില്ല.
കര്‍മ്മം ചെയ്യാന്‍ പറ്റാത്ത ഒരു മകന്റെ നെഞ്ചെരിച്ചല്‍ ഞാനെങ്ങിനെ പറഞ്ഞു
മനസ്സിലാക്കിക്കും. മധുവിന് ഒന്നും പറയാനില്ല ഒരിക്കലും. അതാണല്ലോ എന്റെ
വിധിയും , യാത്രപറഞ്ഞു നീങ്ങുമ്പോള്‍ രണ്ടിറ്റു കണ്ണീര്‍
അറിയാതെ പാദത്തില്‍ വീണു .എനിക്ക് കരയാന്‍ കഴിയുന്നു എന്നത് തന്നെ അതിശയം. ഒക്കെ മറന്ന
കൂട്ടത്തില്‍ ഞാന്‍ അതും മറന്നു...വീട്ടിലേക്കു കാലെടുത്തു വച്ചതും
അമ്മയുടെ ഉണ്ണീ എന്നുള്ള വിളി ,മറു ശബ്ദം തൊണ്ടയില്‍ കുരുങ്ങി. വയ്യ
ശരീരം തളരുന്നപോലെ.
അരഭിത്തിയില്‍ തളര്‍ന്നു കിടന്നു . ഒരു
മയക്കത്തിന്റെ പിടിയൊതുക്കത്തില്‍ അറിയാതെ വീണു. ഒരു മുരടനക്കം
കേട്ടാണ് കണ്ണു തുറന്നത് . ആരാ പതിഞ്ഞ ഒരു സ്വരം. ഞാന്‍ അല്‍പ്പം ദൂരെ
നിന്നാണെന്നു മറുപടിയില്‍ ഒതുക്കി. ആളെ മനസ്സിലായി ചേച്ചി എപ്പോഴും
പറയാറുള്ള മഞ്ഞ ഒച്ചയുള്ള മിണ്ടാസാമി ചേച്ചി അങ്ങനെയാ പതിഞ്ഞ
ശബ്ദമുള്ളവരെയൊക്കെ മഞ്ഞ ഒച്ചയുള്ളവര്‍ എന്നാണ് പറയാറ്
,അറിയാമായിരുന്നിട്ടും വെറുതെ ഒരു ചോദ്യം, നിങ്ങള്‍ ? ഒരു
ചിരിയോടെയാണ് ഉത്തരം
തന്നത്...ഞാന്‍ 'മിണ്ടാസ്വാമി 'എല്ലാരും വിളിക്കുന്നതാണ്. ഓ ഹ് ..
പിന്നീട് അതെപ്പറ്റി ഒന്നും
ചോദിച്ചില്ല....
ഇവിടെ ഈ വീട്ടിലുള്ളവര്‍ ? എന്റെ ചോദ്യത്തിന്
ഉത്തരമായി അവരെ അറിയോ? എന്ന മറു ചോദ്യം ...! ഇല്ല എന്നാണു പെട്ടെന്ന്
മനസ്സില്‍ വന്നത് . ഞാനീനാട്ടില്‍ വന്നിട്ട് കുറെ വര്‍ഷങ്ങളായി. പണ്ട് ആ
ഗുഹയിലാരുന്നു .
ഒക്കെ എനിക്കറിയാവുന്ന കഥയല്ലേ? പക്ഷെ അറിയും എന്ന് പറയാന്‍ വയ്യ. ഒന്നും ഒരു വിശദീകരണം കൊടുക്കേണ്ട അവസ്ഥയിലല്ല ഞാന്‍ ..
സ്കൂളില്‍ പോകുന്ന വഴിയില്‍ ഞങ്ങള്‍ ആ ഗുഹയില്‍ ചെന്ന്
നോക്കാറുണ്ട്. കുഞ്ഞു പടിയൊ ക്കെയുള്ള വല്യ ഒരു ഗുഹ. അവിടെ പോയി
നോക്കിയതിനു അച്ഛനില്‍ നിന്ന് ഒരുപാട് ചീത്ത കിട്ടിയിരുന്നു. വരച്ച
വരയില്‍
നിര്‍ത്തുന്ന അച്ഛന്റെ ശിക്ഷണം ആദ്യമൊക്കെ
അലോസരമുണ്ടാക്കിയിട്ടുണ്ടെങ്കിലും അത് നമ്മോട് തോന്നുന്ന കരുതലും
സ്നേഹവുമാണെന്നു മനസ്സിലായത് കാലം കുറെ കഴിഞ്ഞാണ്. ഓര്‍മ്മകളില്‍
നീരോടുമ്പോള്‍ വല്ലാത്തൊരു നീറ്റല്‍. പിന്നീട് എന്തോ മിണ്ടാസ്വാമി ഒന്നും
പറയാന്‍ നിന്നില്ല . അയാള്‍ അങ്ങനെയാ അതാണല്ലോ ആപേര് വന്നത് തന്നെ.
ഇവിടെ നില്‍ക്കുന്ന ഓരോ നിമിഷവും ഹൃദയ ഭിത്തിയില്‍ ആരോ കരിങ്കല്ല് കൊണ്ട്
മുട്ടുന്ന പോലെ. പോകണം ഇവിടെ എനിക്ക് ശരിയാവില്ല. ഒരു അപരിചിതനെ പോലെ
ഇവിടെ കഴിയുക വയ്യ, ഇനി എന്റെ യാത്ര ഓര്‍മ്മകള്‍ പേറിയുള്ള യാത്രയാവാം.
ഒരു നിഴല്‍ പോലെ എന്റെ പിന്നാലെ നടന്നവര്‍ ഇന്നെവിടെയെന്നു പോലും അറിയാന്‍
പറ്റാത്ത ഒരവസ്ഥ ചിന്തിക്കാന്‍ പോലും ആവുന്നില്ല. കാത്തിരിക്കാനും ഒരു
വിളി കാതോര്‍ത്തിരിക്കാനും ഇല്ലാത്ത ഞാന്‍ ഇനിയെന്തിനു.....? മഴക്കോള്
ഉണ്ടെങ്കിലും ഉറങ്ങാന്‍ കിടന്ന മിണ്ടാസ്വാമിയെ ഉണര്‍ത്താതെ പോകാന്‍
ഇറങ്ങി. പെട്ടെന്നാണ് പിറകില്‍ സ്വാമിയുടെ സ്വരം .പോവാണോ കുഞ്ഞേ
ഇവിടം വിട്ടു എവിടെ പോയാലും നിനക്ക് സമാധാനം കിട്ടുമോ?
ഒന്നും
മനസ്സിലാവാതെ തിരിഞ്ഞു നിന്ന മധുവിനെ നോക്കി സാമി . നീ വരുന്നത് വരെ
കാത്തിരിക്കണം എന്ന് എന്നെ എല്പ്പിച്ചാണ് നിന്റെ അമ്മ മരിച്ചത്.
അപ്പോള്‍ ഞാന്‍ ഇനി ഇത് ആരെ ഏല്‍പ്പിച്ചു പോകണം. എനിക്ക് പോകാന്‍ സമയമായി
എന്ന് ഞാന്‍ ചിന്തിച്ചു കിടക്കവേ നീ പോകാനിരങ്ങിയാല്‍ പിന്നെ? നിന്റെ
അമ്മയുടെ ആത്മാവ് ഇവിടെ തന്നെയുണ്ട് ,ആ മനസ്സിന്റെ തേങ്ങല്‍
അടങ്ങണമെങ്കില്‍ പോകരുത്.. മായ്കാനും മായാനും അധിക കാലം ഒന്നും വേണ്ട
കുട്ട്യേ ഈ ലോകത്ത്..നിന്റെ സംശയങ്ങളും ചിന്തകളും മാറ്റി
വയ്ക്കുക.
കാത്തിരുന്ന പെണ്ണിനേം കൂട്ടി വന്നു സുഖമായി ജീവിക്കുക .അതെ
എനിക്ക് പറയാനുള്ളൂ.
വിശ്വസിക്കാന്‍ പറ്റാതെ എന്ത് പറയണം, ചെയ്യണം
എന്നറിയാതെ വികാരാധീനനായി നില്‍ക്കാനേ കഴിഞ്ഞുള്ളു. ഒരായിരം ചോദ്യങ്ങള്‍
ചോദിക്കാന്‍ നാവു ഉഴറു കയാണെങ്കിലും ഒന്നും ചോദിക്കാന്‍ ഇല്ലാത്ത പോലെ ,
എല്ലാ ചോദ്യങ്ങളുടെയും മറുപടിയായി സ്വാമിയുടെ ഒരു ചെറു പുഞ്ചിരി മാത്രം.
അവള്‍ .."നീന " ഇപ്പോഴും ! അതെ. കാത്തിരിപ്പുണ്ട് നീ ഇന്ന് വരും
എന്നറിയാം അവള്‍ക്കു ,ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഒന്നിച്ചു
തിളങ്ങിയപോലെ . മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളുമായി മധു
വീട്ടിനുള്ളിലേക്ക് കയറി. അമ്മയുടെ ഉണ്ണിയായി ഇനിയും ഒരുപാട് കാലം
ജീവിക്കാന്‍....
No comments:
Post a Comment