ഞാന്‍
ഇന്നലെ എന്റെ അമ്മയുടെ തരവാട്ടിലെക്കൊരു യാത്ര പോയി . ധൃതിയായിരുന്നു അവിടെ എത്താന്‍ വേനലവധിയായതിനാല്‍ എല്ലാരും എത്തിയിട്ടുണ്ട്. വല്യമ്മാവനാണ്
തറവാട്ടിലുള്ളത് ,ബാക്കി എല്ലാവരും ജോലി സ്ഥലങ്ങളില്‍ കുടുംബ സമേതം, ഒരു
അമ്മായി മാത്രം ടീച്ചര്‍ ആയതു കൊണ്ട് നാട്ടില്‍ .പക്ഷെ ആ മാമനും
വേനലവധിക്ക് നാട്ടിലെത്തും എല്ലാരേം അടുത്തു കിട്ടുക അപ്പോഴാണല്ലോ.
ഞങ്ങളെത്തുമ്പോള്‍ എല്ലാവരും ചായ്പ്പില്‍ വട്ടമേശ സമ്മേളനം.
എന്താ വൈകിയത്
എന്നുള്ള പതിവ് പരിഭവത്തില്‍ തുടങ്ങി സംസാരം. കന്നുകാലികളില്ലേ അവയെ
ഒക്കെ ഓരോ ഭാഗങ്ങളിലാക്കാതെ എനിക്കങ്ങനെ വരാന്‍
പറ്റാനാ ഏട്ടാ.
അമ്മയുടെ മറുപടി,എല്ലാം അറിയുന്ന മാമന്മാര്‍ പിന്നെ
ഒന്നും പറഞ്ഞില്ല.
അമ്മയെ എല്ലാവര്ക്കും ഒരുപാട് ഇഷ്ട്ടമാ..അതുകൊണ്ട്
തന്നെ അമ്മ ചെല്ലാതെ അവിടെ ഒന്നും തുടങ്ങില്ല.
വീടിനു ചുറ്റും കലപില
ശബ്ദങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഞാനും അവരുടെ കൂട്ടത്തിലേക്ക്
പോയി.ഒരാള്‍ നാട്ടുമാവിന്‍ ചോട്ടില്‍ നിന്ന് മാങ്ങ എടുത്ത ഉടനെ കടിച്ചു
വലിച്ചു തിന്നുന്നു..മറ്റൊരാള്‍ വരിക്ക പ്ലാവിന്റെ ചോട്ടില്‍ നിന്നും
ചക്കക്കുരു പെറുക്കി കൂട്ടുന്നു..എഫ് സി ഐ യില്‍ ഉധ്യോഗസ്തനായ മാമന്റെ
മക്കള്‍,(കൊല്ലക്കാര്‍ )ഇടയ്ക്കിടയ്ക്ക് വലിയ വായില്‍
കരയുന്നുമുണ്ട്..മമ്മാ ചച്ചച്ചുരു ചുട്ടു താ മമ്മാ.
മൂത്തവള്‍ മാവിന്റെ
ചോട്ടില്‍ ജലജ,
ഇളയവള്‍ പ്ലാവിന്റെ ചോട്ടില്‍ ജയശ്രീ .വല്ല്യംമാവറെ മകന്‍
എന്റൊപ്പമുള്ളതാണ്..അവന്‍ പശുവിന്റെ ആലയില്‍ കുഞ്ഞു കിടാങ്ങളെയൊക്കെ
അഴിച്ചു കെട്ടുന്നു...
തെക്കേ മുറ്റത്തു ഇളയമ്മയുടെ മക്കള്‍ ഇളയമ്മ
മദ്രാസ്സീന്നു വന്നതാണ്....വല്യ പത്രാസുകാര അതില്‍ ബാബുവേട്ടന്‍ ഒരു
സ്ഥലത്ത് അനങ്ങാതിരിക്കുവാ .
എന്ത് പറ്റി , അല്ലെങ്കില്‍ കണ്ടാല്‍ തുടങ്ങും
തലയ്ക്കു അടിക്കാന്‍.കൈ വെറുതെ ഇരിക്കില്ല. മെല്ലെ പിറകിലൂടെ ചെന്ന്
നോക്കി....ഓഹോ ഇതാണ് പണി അല്ലെ?
കുഴിയാനയെ ചെറിയ ഈര്‍ക്കിലി എടുത്തു
പുറത്തിടുന്നു...എന്നിട്ട് അതുങ്ങള് പുറകോട്ടു പോകുന്നത് കണ്ടു കൈമുട്ടി
ചിരിക്കുന്നു...നീ ഇപോ വന്നെടീ ചോദ്യം...ഹോ നമ്മളെയൊന്നും ആരും കാണില്ലേ
എന്നും പറഞ്ഞു ഞാന്‍ കിഴക്ക് ഭാഗം പോയി...അവിടെ വേറൊരു മാമന്റെ ( ബോംബെ
യില്‍ റെയില്‍വേ സൂപ്രന്റ്റ് ) മക്കള്‍ അവര്‍ വല്യവര്‍ ആണ് ഇളയമ്മയുടെ
മക്കളോട് കുശലം പറയുന്നു..അവരുടെ ...അമ്മ ടീച്ചര്‍ ആയതു കൊണ്ട് നാട്ടില്‍
തന്നെ പഠിക്കുന്നു...
ഞാന്‍ മെല്ലെ തൊടിയിലേക്ക് ഇറങ്ങി.അവിടെ
വേറൊരു മാമനും മക്കളും അവരും ഫേമിലി അടക്കം മദിരാശി തന്നെ പോലിസ് ആണ്
.തോടിയിലെ മാവിനേയും മാങ്ങയും കുറിച്ച് വര്‍ണ്ണിക്കുവാന് അവരുടെ
കുട്ടിക്കാല കഥകള്‍...ഞാന്‍ അവിടുന്നും മുങ്ങി നീന്തല്‍ കുളത്തിനു വശത്ത്
കൂടെ മഞ്ചാടി മരത്തിനു ചുവട്ടിലെത്തി .കുളത്തിനു തൊട്ടു ഒരു
കുളിപ്പുരയുണ്ട് .അവിടെയാണ് മഞ്ചാടി ഞാന്‍ കുറെ പെറുക്കി കൂട്ടി തിരിച്ചു
നടക്കുമ്പോള്‍ പിരകീന്നൊരു വിളി ഷേരീഫയാണ് .എല്ലാരും വന്നപ്പോള്‍
ഞങ്ങളെയൊന്നും വേണ്ട അല്ലെ?വേറൊരു പരിഭാവക്കാരി,പാനൂര്‍ ഹൈ സ്കൂള്‍
അദ്ധ്യാപകന്‍ മമ്മു മാസ്റെരുറെ ഇളയ സന്താനം.എന്റെ കൂട്ടുകാരി...ഞങ്ങള്‍
രണ്ടു പേരും വയലിലെക്കിറങ്ങി,സ്കൂള്‍ അവധി ആയതിനാല്‍ വയലിലോക്കെ നിറയെ
കുട്ടികള്‍,ഓലച്ചക്രവും കൊണ്ട് ഓടുന്നു....ഒരു കുട്ടിയുടെ കയ്യീന്ന്
പിടിച്ചു വാങ്ങി ഞാനും കുറച്ചു ഓടി കളിച്ചു...ശീമക്കൊന്നയുടെ വടിയില്‍
തൊണ്ട് കയറ്റി വണ്ടിയാക്കി വേറൊരു കുട്ടി,എന്നോട് എവിടെ പോകണം എന്ന്
ചോദിച്ചു ഞാന്‍ പറഞ്ഞു അടുത്ത വീട് വരെ,,,ആ വണ്ടിയുടെ പിറകെ ഞാനും ഓടി
വീട്ടില്‍ കേറി....ആഹാ എന്ത് രസം എത്രകാലം കൂടിയാ ഇവിടമൊക്കെ ഒന്ന്
വരുന്നേ......ഇനിയുമുണ്ട് എഴുതിയാലും എഴുതിയാലും തീരാത്ത കഥ....ഞാന്‍ ഇവിടെ
നിര്‍ത്തട്ടെ....
ഇത് ഞാന്‍ ഇന്നലെ എന്റെ തറ വാട്ടിലേക്ക് പോയി
എന്ന് പറഞ്ഞില്ലേ ....എന്റെ ആഗ്രഹമാണ് പോയത്....ഞാന്‍ പോയില്ല എന്റെ മനസ്സ്
ഒന്ന് ചുറ്റി വന്നതാണ്.....ഇതില്‍ പറയുന്ന മൂന്നു മാമന്മാരും എന്റെ
അമ്മയും ഓര്‍മ്മകളില്‍ മാത്രം......
No comments:
Post a Comment