അന്നൊന്നും വഴിയില്‍ ഇന്നത്തെപോലെ ആളുകളെ ഒന്നും കാണാറില്ല ..മെയിന്‍ റോഡ് അല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു .കടയിലേക്ക് ഒക്കെ പോകുന്ന ഒരു കുറുക്കു റോഡ് ..പത്താം ക്ലാസ് വരെ അന്ന് വീട്ടിലേക്കു അത്യാവശ്യം സാധനങ്ങല്‍ ഒക്കെ മേടിക്കാന്‍ ഞാന്‍ ആണ് പോകാറു...വീട്ടില്‍ ആണ്‍ കുട്ടികള്‍ ഇല്ലാത്തത് ഒന്നാമത്തെ കാരണം . അങ്ങനെ ഒരു ദിവസം പോകുമ്പോ ഒരു നൂറു രൂപാ കളഞ്ഞു കിട്ടി.നല്ല പെട പെട പെടക്കുന്നൊരു നോട്ട്.പാവം അത് വീണു പോയവരെ ഓര്‍ത്ത് സങ്കടപ്പെട്ടു അവിടെ തന്നെ നിന്ന്..ആരെങ്കിലും വരുവാണെങ്കില്‍ തിരിച്ചു കൊടുത്തിട്ട് മതി കടയിലേക്ക് പോക്ക് എന്ന് വിചാരിച്ചു...അപ്പോഴതാ ഞങ്ങടെ വീടിനടുത്തുള്ള മാണി അമ്മ വരുന്നു...അവരാണെങ്കില്‍ സ്ഥിരം റോഡ് നോക്കി നടക്കുന്ന സ്ത്രീയും... ഞാന്‍ എന്റെ സത്യാവസ്തയ്ക്ക് ഒരു ചോദ്യം ഇങ്ങോട്ട് വരുന്നതിനു മുന്നേ എടുത്തങ്ങോട്ടെക്ക് ഇട്ടു .മാണിയമ്മ എന്താ പരതുന്നെ ? നൂറു രൂപയ്കാണോ ? ആ കള്ളി പെണ്ണുങ്ങള്‍ ഉടനെ പറയുവാ അതെ മോളെ മോള്‍ക്ക് കിട്ടിയോ...? അതെ കിട്ടിയല്ലോ എന്റെ നിഷ്കളങ്കമായ ഉത്തരം...എന്നാ ഇങ്ങോട്ട് താ...ഞാനെത്ര നേരമായി അതിനു പരതുന്നു ...ഹോ എനിക്കാശ്വാസമായി...ഇനി വേഗം കടയിലേക്ക് പോകാല്ലോ...ഇപ്പോഴാ സമാധാനമായത്..ഉടമസ്ഥര്‍ക്ക് ഏല്‍പ്പിച്ചപ്പോള്‍ എന്തൊരു നിര്‍വൃതി....ഇനിയല്ലേ സംഭവം... ഞാന്‍ കടയില്‍ നിന്ന് ആ വഴി തന്നെ തിരിച്ചു വരുന്നു...വീടിന്നടുത്തുള്ള പാത്തുമ്മ അങ്ങനെ റോഡ് മുഴുക്കെ പരതുവാ...പാവം രണ്ടു വശത്തും പ്ലാവിന്റെ ഇല വീണു കിടക്കുന്നത് കാരണം ഓരോ ഇലയും സാഹസികമായി തട്ടി നീക്കി പരതലോ പരതല്‍... എന്താ പാത്തുമ്മാ ? ഇവിടെയും എനിക്ക് ചോദിക്കാന്‍ ആ ഒരു ചോദ്യം മാത്രം ... പാത്തുമ്മ പറഞ്ഞു മോളേ എന്റെ ഒരു നൂറു ഉറുപ്പ്യ ഉണ്ടായിരുന്നു...മുണ്ടിന്റെ കോന്തലക്കല്‍ കെട്ടിയതാ..പെരേല് എത്തിയപ്പോഴാ നോക്കിയേ...പൈസ കാണുന്നില്ല ..ങേ? അപ്പൊ ..എന്റെ മാണി ക്കള്ളീ ഇങ്ങനേം മനുഷ്യരോ?അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല മനസ്സ് പ്രതികാരം പൂണ്ടു..എന്നോടാ കളി...അയ്യോ ഉമ്മയുടെതാരുന്നോ? എനിക്ക് കിട്ടി...എന്നിട്ട് എന്റെതാനെന്നു പറഞ്ഞു ആ നിങ്ങടെ തൊട്ടയല്‍പക്കത്തുള്ള മാണിയമ്മ മേടിച്ചു കൊണ്ട് പോയീന്നു...കേട്ടതും അവര്‍ അവിടേക്ക് ഓടി....അപ്പൊ അവര് പറയുവാ ഞാന്‍ അവളുടെ അടുത്തൂന്നു ഇങ്ങോട്ട് വാങ്ങിയതാ ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ അങ്ങോട്ട് കൊടുക്കാല്ലോ എന്ന് വച്ചിട്ടാ ...അയ്യോ എന്തൊരു മര്യാദ..... വീട്ടിലെത്തിയപ്പോ എന്നെ എല്ലാരും അനുമോദിച്ചു....അന്ന് നൂറു ഉറുപ്പിക എന്ന് വച്ചാല്‍ പറയേണ്ടല്ലോ..ഒരു കടയില്‍ പോയാല്‍ നമുക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങ്യാലും ബാക്കികയ്യിലുണ്ടാകും....ഇന്നത് |
Monday, October 21, 2013
അനുഭവങ്ങള്‍
ഒരു കാര്യം പറയട്ടെ....
എന്തൊക്കെയോ തിരക്കും മോന്റെ മൂന്നാം വയസ്സിലെ വിദ്യാരംഭ ദിവസങ്ങളില്‍ നാട്ടില്‍ ഇല്ലാത്തത് കാരണം മോനെ ഹരിശ്രീ എഴുതിച്ചിട്ടില്ല ..
മോന് നാലര വയസ്സ് ആയപ്പോഴേക്കും ഒന്നാംക്ലാസ്സില്‍ ചേര്‍ക്കേണ്ട സമയവും എത്തി...പിന്നെ നമ്മളൊക്കെ പഠിച്ച അവസ്ഥ ഓര്‍ത്ത് നല്ലൊരു സ്കൂളില്‍ അഡ്മിഷന്‍ കിട്ടട്ടെ എന്ന് കരുതി സ്കൂളും പരതി നടപ്പായി...അവസാനം സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവിടെ നിന്നുള്ള മറുപടി എല്‍ കെജി യൊന്നും പഠിക്കാതെ യു കെ ജി യില്‍ ചേര്‍ക്കില്ല എന്നും, മോനാണെങ്കില്‍ കുറച്ചു വല്യ കുട്ടിയും അത് കാരണം ഇവനെ എങ്ങനെ പൊടി പ്പിള്ളെരുടെ കൂടെ ഇരുത്തും എന്ന് പ്രിന്‍സിപ്പാള്‍ ..മോനാണെങ്കില്‍ ഒരു വക എഴുതുകയോ വായിക്കുകയോ ചെയ്യാറില്ല ..പഠിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പു പറയാന്‍ കഴിയണമെങ്കില്‍ ഞങ്ങള്‍ക്കും ഗാരണ്ടി ഇല്ല...ഞങ്ങടെ അവസ്ഥ കണ്ടു പ്രിന്‍സിപ്പാള്‍ പറഞ്ഞു ഏതായാലും യു കെ ജി യില്‍ ഇരുത്താം ആദ്യത്തെ എക്സാം കഴിയട്ടെ ..ഒന്നും അറിയില്ലെങ്കില്‍ എല്‍ കെജിയില്‍ തന്നെ ഇരുത്താന്‍ നോക്കാം എന്നും..
പിന്നീട് ഞങ്ങളെയും അവിടുത്തെ ടീചെര്സിനെയും അദ്ഭു തപ്പെടുത്തി, അവന്‍ എല്ലാ വിഷയങ്ങളിലും നൂറില്‍ നൂറും മാര്‍ക്ക് വാങ്ങി . hand writing ലും അങ്ങനെ തന്നെ ..ഇനി എന്ത് എല്‍ കെ ജി? അവന്‍ മിടുക്കനല്ലേ എന്നാ പ്രിന്‍സിപാളിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നിറഞ്ഞ സന്തോഷം....
സ്കൂളില്‍ നിന്ന് വന്ന ഉടനെ എഴുതാനുള്ളത് എഴുതി ,ഒരു സംശയം പോലും അവന്‍ ബാക്കി വയ്ക്കില്ല .അത്ര കുട്ടിയായ കാലം മുതല്‍ പത്രം വായന, മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ ബാലാ കഥാ പുസ്തകങ്ങളും വാങ്ങി വായിക്കും ,അഞ്ചാം ക്ലാസ് മുതല്‍ സംസ്കൃതം ആണ് അവന്‍ പഠിക്കാന്‍ തുടങ്ങിയത് ,പക്ഷെ നല്ലപോലെ മലയാളം വായിക്കാനും ,ചില പൊടി സാഹിത്യം പറയാനും അവന്‍ മിടുക്കനാ ...ഇന്നും ആ പത്ര വായന അതേപോലെ ...ഞാന്‍ വായിക്കാന്‍ കൊണ്ട് വരുന്ന കഥാ പുസ്തകങ്ങള്‍ എന്നെക്കാള്‍ മുന്നേ അവന്‍ വായിച്ചു തീര്‍ക്കും........

കുടുംബം
എന്ന സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എത്ര നല്ല പേര് ..ഇതൊരു സിനിമയുടെ പേരാണ് ഈ
സിനിമ കണ്ടതിനു പിന്നില്‍ ഒരു കഥ ഉണ്ട്...പറയാം...
പണ്ട് പ്രീഡിഗ്രി കാലം. അന്നൊരു ശനിയാഴ്ച ദാസന്‍ മാസ്ടരുറെ എകണോമിക്സ് സ്പെഷല്‍ ക്ലാസ് .ഉച്ച പന്ത്രണ്ടു മണിവരെ ...
എല്ലാരും കൂടെ തലേ ദിവസം ഒരു തീരുമാനം എടുത്തു...പന്ത്രണ്ടു മണിവരെ അല്ലെ ഉള്ളൂ . എല്ലാവര്ക്കും ക്ലാസ്സും കഴിഞ്ഞു നൂണ്‍ ഷോ ക്ക് പോകാം എന്ന് .അന്ന് പാനൂര്‍ പദ്മ ടാക്കീസില്‍ കുടുംബം എന്ന സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എന്ന പടം കളിക്കുന്നുണ്ട്. പേരില്‍ തന്നെ എന്തോ ഒരു ആകര്‍ഷണം നല്ല പടം ആവും എന്ന് എല്ലാരും അങ്ങോട്ട് തീരുമാനിച്ചു ..
ഞാന്‍ ഒന്നും പറഞ്ഞില്ല .കാരണം എന്നെ അച്ഛന്‍ വിടില്ല എന്ന് ഉറപ്പായ കാര്യമാണ് .പക്ഷെ അച്ഛനോട് കാര്യം അവതരിപ്പിക്കാതെ അമ്മയോട് പറഞ്ഞു ,ഒരു വിധത്തില്‍ സമ്മതിപ്പിച്ചു...
അങ്ങനെ ക്ലാസ് കഴിഞ്ഞ ഉടനെ മാസ്റരോടു കാര്യം പറഞ്ഞു. പറയാതെ പോയാല്‍ കാല ദോഷത്തിനു ടാക്കീസില്‍ വചെങ്ങാന്‍ കണ്ടാലോ ,പറഞ്ഞാല്‍ കുഴപ്പമില്ലല്ലോ .. , എല്ലാവരും ഒന്നിച്ചു പോകുകയാനെന്നറിഞ്ഞപ്പോള്‍ അവരും സമ്മതിച്ചു. ഞങ്ങളൊക്കെ സിനിമക്ക് പോകുകയാനെന്നറിഞ്ഞ ആണ്‍കുട്ടികള്‍ ചുമ്മാ ഇരിക്കുമോ ? (കുറച്ചു കുട്ടികള്‍ ഒഴികെ ) കേട്ട ഉടനെ അവരും ചാടി പുറപ്പെട്ടു . .സാരമില്ല നല്ല പടം അല്ലെ പ്രശ്നം ഇല്ല . അന്നൊക്കെ നൂണ്‍ ഷോ ക്കും തിങ്ങി നിറഞ്ഞു ആളുകള്‍ ഉണ്ടാകും...ആണ്‍ കുട്ടികള്‍ മുന്നിലത്തെ വരികളിലും പെണ് കുട്ടികള്‍ പിറകിലും ആയി ഇരിപ്പുറപ്പിച്ചു . സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ... നമ്മള്‍ വിചാരിച്ച പടം അല്ല . ആണ്‍ കുട്ടികള്‍ നല്ല ആസ്വദിച്ചു കാണുന്നു .ഇടയ്ക്കിടയ്ക്ക് പിറകോട്ടു നോക്കുന്നു . ഞങ്ങളാണെങ്കില്‍ എന്നാ ചെയ്യേണ്ടത് എന്ന അവസ്ഥയില്‍ തമ്മില്‍ തമ്മില്‍ നോക്കുന്നു..എങ്ങനെയെങ്കിലും ഒന്ന് ഇന്റര്‍വെല്‍ ആയാല്‍ മതി എന്ന ഒരേ ഒരു പ്രാര്‍ത്ഥന എല്ലാരില്‍ നിന്നും ഒരേ പോലെ പുറത്തു വന്നു . കണ്ട പടം വള്ളി പുള്ളി തെറ്റാതെ പറയുന്ന ഞാന്‍ കണ്ടിടത്തോളം പോലും അതിന്റെ കഥ ഓര്‍മ്മയില്ല . വെപ്രാളം ആയിരുന്നു കാണുന്ന സമയമൊക്കെ .ഒരു വിധം ഇടവേള വരെ ഒപ്പിച്ചു ഞങ്ങള്‍ പെണ് കുട്ടികള്‍ പുറത്തിറങ്ങി...
പിറ്റേ ദിവസം ക്ലാസ്സില്‍ വരാന്‍ മടി .എങ്ങനെ ആണ്‍ പിള്ളേരുടെ മുഖത്തു നോക്കും . ക്ലാസ്സില്‍ ആണെങ്കില്‍ അന്ന് സിനിമക്ക് പോകാത്ത ആണ്‍ കുട്ടികളെ ഞങ്ങടെ മുന്നിലിട്ട് പോയ പിള്ളേര്‍ കളിയാക്കാന്‍ തുടങ്ങി..." ആഹാ എത്ര നല്ല പടം" ഒന്ന് പോയി കാണെടാ മക്കളെ , എന്നും പറഞ്ഞ്.. ഞങ്ങള്‍ക്ക് ആര്‍ക്കും ശങ്ദമില്ലായിരുന്നു ...അന്നത്തോടെ അതവിടെ അന്നവസാനിച്ചു. ഇനി ഇങ്ങനൊരു ബുദ്ധി ആര്‍ക്കും തോന്നല്ലേ എന്നും പറഞ്ഞു ...

Subscribe to:
Comments (Atom)